യു.പിയിൽ 10 വയസ്സുള്ള ഭിന്നശേഷിക്കാരൻ കുഞ്ഞു സഹോദരിയെ ഇഷ്ടികയും വടിയും ഉപയോഗിച്ച് കൊലപ്പെടുത്തി

ലക്നോ: യു.പിയിലെ ബഹ്‌റൈച്ച് ജില്ലയിലെ ഒരു ഗ്രാമത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന 10 വയസുകാരൻ തന്റെ ഒരു വയസ്സുള്ള സഹോദരിയെ ഇഷ്ടികയും വടിയും ഉപയോഗിച്ച് അടിച്ച് കൊന്നതായി പോലീസ് അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ കുട്ടികളുടെ മുത്തച്ഛനാണ് സംഭവം പോലീസിൽ അറിയിച്ചത്. ഭിന്നശേഷിക്കാരനായ തന്റെ ചെറുമകൻ വീടിനുള്ളിൽ കളിക്കുന്നതിനിടെ ഇളയ സഹോദരിക്ക് ഗുരുതരമായി പരിക്കേറ്റതായി റെഹുവ മൻസൂർ ഗ്രാമത്തിൽ നിന്നുള്ള രാമാനന്ദ് മിശ്ര പോലീസിനോട് പറഞ്ഞു. വടിയും ഇഷ്ടികയും കൊണ്ട് മുഖത്ത് അടിച്ചുവെന്നും അതുമൂലം കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നും മിശ്ര പറഞ്ഞു.
Tags:    
News Summary - Mentally challenged 10-year-old boy allegedly kills infant sister with bricks, sticks in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.