വിഘടനവാദികള്‍ കുട്ടികളെ തോക്കിന്‍ മുനയിലേക്ക് എറിഞ്ഞുകൊടുക്കുന്നു –മഹ്ബൂബ

ഉധംപൂര്‍: വിഘടനവാദികള്‍ക്കെതിരെ കടുത്ത ആരോപണവുമായി ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി. കല്ളെറിയാനും വെടിയുണ്ടക്കിരയാക്കാനും വിദ്യാഭ്യാസം ലഭിക്കാത്ത പുതുതലമുറയെയാണ് വിഘടനവാദികള്‍ക്ക് വേണ്ടതെന്നും അതിനാലാണ് അവര്‍ സ്കൂള്‍ തുറക്കാന്‍ അനുവദിക്കാത്തതെന്നും മഹ്ബൂബ ആരോപിച്ചു. പൊലീസ് ഓഫിസര്‍മാരുടെ പാസിങ് ഒൗട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സൈനിക ക്യാമ്പുകളും പൊലീസ് സ്റ്റേഷനുകളും ആക്രമിക്കാന്‍ ദരിദ്ര കുടുംബത്തിലെ കുട്ടികളെയാണ് അവര്‍ ഉപയോഗപ്പെടുത്തുന്നത്. സൈന്യത്തിന്‍െറ തിരിച്ചടിയുണ്ടാകുമ്പോള്‍ കുട്ടികളെ പ്രതിരോധ മറയായും ഉപയോഗിക്കുന്നു. എന്നാല്‍, ഇങ്ങനെ ചെയ്യുന്നവരുടെ കുട്ടികളെല്ലാം വീടുകളില്‍ സുരക്ഷിതരാണ്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചാല്‍ അവര്‍ കല്ളെറിയാന്‍ ഇറങ്ങില്ല. വിദ്യാഭ്യാസത്തിനും ഭാവിക്കും പ്രാധാന്യം കല്‍പിക്കുന്ന നേതൃത്വമാണ് ഉണ്ടാകേണ്ടത്.

സ്കൂളുകള്‍ തുറക്കുകയും കുട്ടികള്‍ ക്ളാസിലത്തെുകയും വേണം. മൂന്നു മാസമായി കശ്മീരില്‍ സ്കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. ഡല്‍ഹിയില്‍നിന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എന്നിവരും സര്‍വകക്ഷി പ്രതിനിധി സംഘവും എത്തിയിട്ടും വിഘടനവാദികള്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ്. പൗരസമൂഹ പ്രതിനിധി സംഘത്തെ നയിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ മൂന്ന് ദിവസം കശ്മീരില്‍ തുടര്‍ന്നു. അദ്ദേഹവുമായി അവര്‍ കൂടിക്കാഴ്ചക്ക് തയാറായി. സ്കൂളുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് താഴ്മയായി പ്രതിനിധി സംഘം ആവശ്യപ്പെട്ടു. എന്നാല്‍, രണ്ട് സ്കൂളുകള്‍ കത്തിച്ചാണ് അദ്ദേഹത്തിന് അവര്‍ മറുപടി കൊടുത്തതെന്നും മഹ്ബൂബ ആരോപിച്ചു.

കുട്ടികള്‍ക്ക് പരിക്കേല്‍ക്കുമ്പോഴാണ് വിഷയം കത്തിനില്‍ക്കുക എന്ന് അവര്‍ കരുതുന്നു. സ്കൂളില്‍ പോകാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് നിരവധി പെണ്‍കുട്ടികള്‍ തന്നോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, വെള്ള യൂനിഫോം കാണുമ്പോള്‍ അക്രമികള്‍ കല്ളെറിയുമെന്ന ഭയത്തിലാണ് അവരെന്നും മഹ്ബൂബ പറഞ്ഞു.

Tags:    
News Summary - mehbooba mufti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.