പ്രോസിക്യൂഷന് നിരാശ; സ്വാഗതം ചെയ്ത് പ്രമുഖർ

ന്യൂ​ഡ​ൽ​ഹി: ക​ഠ്​​വ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക്​ വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന്​ ദേ​ശീ​യ വ​നി​ത ക​മീ​ഷ​ൻ ചെ​യ​ർ ​പേ​ഴ്​​സ​ൻ രേ​ഖ ശ​ർ​മ ആ​വ​ശ്യ​പ്പെ​ട്ടു. ജ​മ്മു-​ക​ശ്​​മീ​ർ സ​ർ​ക്കാ​ർ വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ പോ​ക​ണ​ മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പ്ര​തി​ക​ൾ​ക്ക്​ വ​ധ​ശി​ക്ഷ ല​ഭി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തെ​ന് നും അ​വ​ർ പ​റ​ഞ്ഞു.

വിധിയിൽ തൃപ്തിയില്ലെന്നാണ് പ്രോസിക്യൂഷന്‍റെയും പ്രതികരണം. ഇത് അപൂർവ്വങ്ങളിൽ അപൂർവ്വ മായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും ക്ഷേത്ര പൂജാരി അടക്കം മൂന്ന് പ്രതികൾക്ക് ജീവപര്യന്തവും മറ്റ് പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷം വീതം കഠിനതടവുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷാവിധി തൃപ്തികരമല്ലെന്നും അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

അതേസമയം, കേ​സി​ൽ പ്രതികൾക്ക് ലഭിച്ച ശിക്ഷ സ്വാഗതം ചെയ്ത് പ്രമുഖർ രംഗത്തെത്തി. വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും മനുഷ്യകുലത്തിന് നേരെ നടത്തിയ ഈ ക്രൂരകൃത്യം ചെയ്ത പ്രതികൾക്ക് തക്കതായ ശിക്ഷയാണ് ലഭിച്ചതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു.

വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അതേസമയം, ഒരു ലക്ഷം പെൺകുട്ടികൾ ഇപ്പോഴും അവരുടെ കേസുകളിൽ വിധിക്കായി കാത്തിരിക്കുകയാണെന്നുമായിരുന്നു നൊബേൽ ജേതാവ് കൈലാഷ് സത്യാർഥിയുടെ പ്രതികരണം.

പ്രതികൾക്ക് തക്ക ശിക്ഷ ലഭിച്ചുവെന്ന് മുൻ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ലയും മെഹ്ബൂബ മുഫ്തിയും ട്വീറ്റ് ചെയ്തു.


Tags:    
News Summary - Mehbooba Mufti, Omar Abdullah hail conviction in Kathua rape and murder case, demand exemplary punishment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.