ഷില്ലോങ്: കോടതിയലക്ഷ്യത്തിന് രണ്ടു വനിത പത്രപ്രവർത്തകർക്ക് കോടതി പിരിയും വ രെ ‘തടവും’ രണ്ടു ലക്ഷം രൂപ വീതം പിഴയും വിധിച്ച് മേഘാലയ ഹൈകോടതി. വിരോധാഭാസമെന്ന് പ റയാം -ലോക വനിത ദിനത്തിലാണ് ഇൗ വിധി.
‘ഷില്ലോങ് ടൈംസ്’ പത്രത്തിെൻറ പത്രാധിപ പട്ര ീഷ്യ മുഖിം, പ്രസാധക ശോഭ ചൗധരി എന്നിവരെയാണ് ശിക്ഷിച്ചത്. പിഴയടച്ചിെല്ലങ്കിൽ ആറു മാസം തടവ് അനുഭവിക്കണം. പിഴയടച്ചില്ലെങ്കിൽ പത്രത്തിെൻറ പ്രസിദ്ധീകരണം നിർത്തിവെക്കണം. ‘ജഡ്ജിമാർ എപ്പോഴാണ് സ്വയം വിധികർത്താക്കളാവുക’ എന്ന ലേഖനം പത്രത്തിൽ വന്നതാണ് കോടതിയെ ചൊടിപ്പിച്ചത്. ചീഫ് ജസ്റ്റിസ് മുഹമ്മദ് യാക്കൂബ് മിർ, ജസ്റ്റിസ് സുധിപ് രഞ്ജൻ സെൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തത്.
വിരമിച്ച ജഡ്ജിമാർക്കുള്ള ആനുകൂല്യം സംബന്ധിച്ച് പുറപ്പെടുവിച്ച ഹൈകോടതി വിധി പരാമർശിച്ചായിരുന്നു ലേഖനം. ഇതേ തുടർന്നാണ് എഡിറ്ററെയും പ്രസാധകയെയും കോടതിയലക്ഷ്യത്തിന് പ്രതികളാക്കിയത്. വിധിയെ മാത്രമല്ല കോടതിയെയും മോശമായി പരാമർശിച്ചുവെന്നാണ് ൈഹകോടതി ബെഞ്ച് വിലയിരുത്തിയത്. ജഡ്ജിമാരെയും നീതിന്യായ സംവിധാനത്തെയും പട്രീഷ്യ സമൂഹ മാധ്യമങ്ങളിൽ കുറ്റപ്പെടുത്തിയതും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
‘‘പട്രീഷ്യയുടെ ആഗ്രഹം അനുസരിച്ച് കോടതി പ്രവർത്തിക്കണമോ? ജുഡീഷ്യറിയെ നിയന്ത്രിക്കാനാണോ ശ്രമിക്കുന്നത്. അങ്ങനെെയങ്കിൽ അതു തെറ്റാണ്’’ -ജസ്റ്റിസ് സെൻ വിധിന്യായത്തിൽ പറഞ്ഞു. വസ്തുതകളും യാഥാർഥ്യങ്ങളും പ്രസിദ്ധീകരിക്കാൻ പത്രങ്ങൾക്ക് അവകാശമുണ്ടെന്നും അത് ജനാധിപത്യത്തിെൻറ ഭാഗമാണെന്നും കൂടി വിലയിരുത്തിയാണ് കോടതി മാധ്യമപ്രവർത്തകരെ ശിക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.