അനാശാസ്യകേന്ദ്രം നടത്തിയ ബി.ജെ.പി നേതാവ് യു.പിയിൽ അറസ്റ്റിൽ

ന്യൂഡൽഹി: അനാശാസ്യകേന്ദ്രം നടത്തിയ ബി.ജെ.പി മേഘാലയ വൈസ് പ്രസിഡന്റ് അറസ്റ്റിൽ. ബെർണാഡ് എൻ മാരക്കാണ് അറസ്റ്റിലായത്. യു.പിയിലാണ് ഇയാൾ പിടിയിലായത്. മേഘാലയ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. നേരത്തെ ബി.ജെ.പി നേതാവിനെതിരെ കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ശനിയാഴ്ച നടന്ന റെയ്ഡിൽ ഇവിടെനിന്ന് ആറ് ​കുട്ടികളെ മോചിപ്പിച്ചിരുന്നു. 79 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതി മാരകിനെതിരെ ജാമ്യമില്ല അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനം ഭരിക്കുന്ന മേഘാലയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാണ് ബി.ജെ.പി. മുഖ്യമന്ത്രി തന്നെ വേട്ടയാടുകയാണെന്നും തന്റെ ജീവൻ അപകടത്തിലാണെന്നും കഴിഞ്ഞ ദിവസം മാരക് കുറ്റപ്പെടുത്തിയിരുന്നു.

'റിംപു ഭവൻ' റിസോർട്ടിൽ അനാശാസ്യ കേന്ദ്രം പ്രവർത്തിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് നടന്ന റെയ്ഡിൽ നൂറുകണക്കിന് മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെത്തിയിരുന്നു. നിരവധി കാറുകളും ഇവിടെനിന്ന് കസ്റ്റഡിയിലെടുത്തിട്ടണ്ട്. 2000 മുതൽ 25ലേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് മാരക്. നേരത്തെ ഒരു തീവ്രവാദ സംഘടനക്ക് നേതൃത്വം നൽകിയ ചരിത്രവും മാരകിനുണ്ട്.

Tags:    
News Summary - Meghalaya BJP Leader Accused Of Running Brothel Arrested In UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.