രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച; പ്രശ്​നങ്ങൾ പരിഹരിച്ചുവെന്ന്​ സിദ്ദു

ന്യൂഡൽഹി: രണ്ടാഴ്​ചത്തെ അനിശ്ചിതത്വത്തിനൊടുവിൽ പഞ്ചാബ്​ പി.സി.സി പ്രസിഡൻറ്​ സ്​ഥാനത്തുനിന്നുള്ള രാജി പ്രഖ്യാപനം പിൻവലിച്ച്​ നവജോത്​സിങ്​ സിദ്ദു. പാർട്ടി നേതൃത്വത്തിൽ പൂർണ വിശ്വാസമാണെന്നും നേതൃത്വത്തി​െൻറ നിർദേശത്തിന്​ അനുസൃതമായി മുന്നോട്ടുപോകുമെന്നും ഡൽഹിയിലെത്തിയ സിദ്ദു മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

ട്വിറ്ററിലായിരുന്നു സിദ്ദു രാജിക്കാര്യം പ്രഖ്യാപിച്ചിരുന്നത്​. പഞ്ചാബിലെ മുഖ്യമന്ത്രി മാറ്റത്തിന്​ നിമിത്തമായ സിദ്ദു, ഭരണമാറ്റത്തിലും അവഗണിക്കപ്പെട്ടുവെന്ന പരാതിക്കാരനായി മാറി. അങ്ങനെയാണ്​ ​രാജി പ്രഖ്യാപനം ഉണ്ടായത്​.

എന്നാൽ, സിദ്ദുവിനെ പി.സി.സി പ്രസിഡൻറാക്കാൻ മുൻകൈയെടുത്ത പ്രിയങ്ക ഗാന്ധിയുടെ നിർദേശ​ത്തെ തുടർന്ന്​ ചർച്ചകൾക്കായി അദ്ദേഹത്തെ ഡൽഹിക്ക്​ വിളിപ്പിക്കുകയായിരുന്നു. പഞ്ചാബ്​ പ്രശ്​നം ചർച്ചചെയ്യാൻ രൂപവത്​കരിച്ച പാർട്ടി സമിതിയുമായി ഉത്​കണ്​ഠകളെല്ലാം പങ്കുവെച്ചതായും കോൺഗ്രസിനും പഞ്ചാബിനും വേണ്ടി നേതൃത്വം പറയുന്നത്​ ചെയ്യുമെന്നും സിദ്ദു പറഞ്ഞു.

രാഹുൽ ഗാന്ധിയുമായി സിദ്ദു വെള്ളിയാഴ്​ച രാത്രി കൂടിക്കാഴ്​ച നടത്തി. എന്‍റെ എല്ലാ ആശങ്കകളും രാഹുൽ ഗാന്ധിയുമായി പങ്കുവെച്ചുവെന്നും പ്രശ്​നങ്ങൾ എല്ലാം പരിഹരിച്ചുവെന്നും സിദ്ദു പറഞ്ഞു. 

Tags:    
News Summary - Meeting with Rahul Gandhi; Sidhu said the issues were resolved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.