Posted On
date_range Updated On
date_range ബി.ജെ.പി നേതാവ് ഭാര്യയെ വെടിവെച്ച് കൊന്നു
ലഖ്നോ: ഉത്തർപ്രദേശിലെ ബി.ജെ.പി നേതാവ് കുൽദീപ് ടോമർ ഭാര്യയെ വെടിവെച്ച് കൊന്നു. രൂക്ഷമായ തർക്കത്തിനൊടുവിൽ ടോമർ ഭാര്യ പൂനത്തിനെതിരെ വെടിയുതിർക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയായാണ് സംഭവമുണ്ടായത്. വെടിയേറ്റ പൂനത്തിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
തെൻറ കൈവശമുണ്ടായിരുന്ന ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് ടോമർ ഭാര്യയെ വെടിവെച്ചത്. വെടിവെച്ചതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ടോമറിനെ അദ്ദേഹത്തിെൻറ ബന്ധു പിന്തിരിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.