??? ????? ????? ???????? ?????????? ???????????????? ??????????? ??????? ??????????? ??????

ആശുപത്രി ജീവനക്കാർ ഇനി പഞ്ചനക്ഷത്ര ഹോട്ടലിൽ; വീട്ടിൽ വിടില്ല

ലഖ്​നോ: യു.പിയിൽ കൊറോണ ബാധിതരുമായി ഇടപഴകുന്ന ആശുപത്രി ജീവനക്കാർക്ക്​ താമസിക്കാൻ ഐസൊലേഷൻ റൂമൊരുക്കുന്നത്​ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ. ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരെ തലസ്ഥാന നഗരമായ ലഖ്​നോവിലെ നാല് പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ്​ പാർപ്പിക്കുക. ഭക്ഷണവും മറ്റും ഈ ഹോട്ടലുകളിൽ തന്നെ ഒരുക്കും.

രാം മനോഹർ ലോഹ്യ ആശുപത്രിയിലെ ജീവനക്കാരെ ഹോട്ടൽ ഹയാത്ത്, ഹോട്ടൽ ഫെയർഫീൽഡ് എന്നിവിടങ്ങളിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലെ (എസ്‌.ജി.പി.ജി.ഐ) ജീവനക്കാരെ ഹോട്ടൽ പിക്കഡിലി, ഹോട്ടൽ ലെമൺ ട്രീ എന്നിവയിലുമാണ്​ താമസിപ്പിക്കുക. ഇവരെ വീടുകളിൽ പോകാൻ അനുവദിക്കില്ലെന്നും ലഖ്‌നോ കമ്മീഷണർ മുകേഷ് മെഷ്‌റാം പറഞ്ഞു.

ഹോട്ടൽ ഹയാത്തും ഹോട്ടൽ ഫെയർഫീൽഡും രാം മനോഹർ ലോഹ്യ ആശുപത്രി ഡയറക്ടർ എ കെ ത്രിപാഠിയുടെ കീഴിലും ഹോട്ടൽ പിക്കഡിലി, ഹോട്ടൽ ലെമൺ ട്രീ എന്നിവ എസ്‌.ജി.പി.ജി.ഐ ഡയറക്ടർ ആർ.കെ. ധീമ​​െൻറ കീഴിലുമായിരിക്കും. ആവശ്യമെങ്കിൽ കൂടുതൽ ഹോട്ടലുകൾ ഏറ്റെടുക്കുമെന്നും കമ്മീഷണർ അറിയിച്ചു.

Tags:    
News Summary - Medical staff to be lodged in 5-star hotels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.