വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കൽ ബന്ദിന് ആഹ്വാനം

കണ്ണൂർ: വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കൽ ബന്ദിന് ആഹ്വാനം ചെയ്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ് ഐ.എം.എ ബന്ദിന് ആഹ്വാനം ചെയ്തത്. കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് എഐ.എം.എ പ്രതിനിധികൾ ഇക്കാര്യം അറിയിച്ചത്.

കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസമാണ് ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകുന്ന വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെ മെഡിക്കൽ ബന്ദ് നടത്താനാണ് തീരുമാനം.

ഒ.പി ബഹിഷ്ക്കരിച്ച് കൊണ്ടാണ് മെഡിക്കൽ ബന്ദ് നടത്തുക. അതേസമയം കാഷ്യാലിറ്റി, കോവിഡ് ഡ്യൂട്ടി എന്നിവ തടസ്സപ്പെടുത്തില്ല. 

Tags:    
News Summary - Medical bandh on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.