ധനമന്ത്രിയുടെ അത്താഴവിരുന്ന്​ മാധ്യമ പ്രവർത്തകർ ബഹിഷ്​കരിച്ചു

ന്യൂഡൽഹി: കേന്ദ്ര ബജറ്റിനോടനുബന്ധിച്ച്​ ധനമ​ന്ത്രി നിർമല സീതാരാമൻ നൽകിയ അത്താഴവിരുന്ന്​ നൂറിലേറെ മാധ്യമപ ്രവർത്തകർ ബഹിഷ്​കരിച്ചു. ഡൽഹിയിലെ താജ്​മഹൽ ഹോട്ടലിലായിരുന്നു വിരുന്ന്​ ഒരുക്കിയത്​. മാധ്യമപ്രവർത്തകരുടെ പ ്രവർത്തന സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചായിരുന്നു ബഹിഷ്​കരണം. ധനമന്ത്രാലയത്തിലേക്കുള്ള പ്രവേശനത്തിന്​ മാധ്യമപ്രവർത്തകർക്ക്​ നിയന്ത്രണം ഏർപ്പെടുത്തിയതാണ്​ പ്രതിഷേധത്തിനിടയാക്കിയത്​.

നേരത്തേ അനുമതി വാങ്ങിയ അക്രഡിറ്റേഷനുള്ള മാധ്യമ പ്രവർത്തകർക്ക്​ മാത്രമായി പ്രവേശനം നിജപ്പെടുത്തുകയായിരുന്നുവത്രെ. ധനകാര്യ വാർത്തകൾ റിപ്പോർട്ട്​ ചെയ്യുന്ന മാധ്യമപ്രവർത്തകർ ‘ഫിൻമിൻ’ എന്നപേരിൽ വാട്​സ്​ആപ്​ ഗ്രൂപ്​ സ്​ഥാപിച്ചതാണ്​ ബഹിഷ്​കരണം വിജയിപ്പിച്ചത്​. ഇങ്ങനെ രൂപവത്​കരിച്ച വാട്​സ്​ആപ്​ ഗ്രൂപ്പിലെ 180 മാധ്യമപ്രവർത്തകരിൽ എട്ടുപേർ മാത്രമാണ്​ ചടങ്ങിൽ പ​ങ്കെടുത്തത്​. അതുതന്നെ ഉടമകളുടെ സമ്മർദത്തിന്​ വഴങ്ങിയാണെന്നും മുതിർന്ന മാധ്യമപ്രവർത്തകൻ വ്യക്​തമാക്കി

Tags:    
News Summary - Media denied Nirmala Sitharaman's invitation - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.