മുസഫർനഗർ: യു.പിയിലെ ബുധാന മേഖലയിൽ ക്ഷേത്രത്തിനകത്തേക്ക് മാംസം എറിഞ്ഞ് മത വികാരം വ്രണപ്പെടുത്തിയതിനെ തുടർന്ന് നാലു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്.
രാകേശ്, ഭാര്യ കുസും, സഹോദരൻ രാജേഷ്, മരുമകൾ അനാർക്കലി എന്നിവരാണ് അറസ്റ്റിലായത്. ഐ.പി.സി 295 പ്രകാരം ആരാധനാലയങ്ങൾ അശുദ്ധമാക്കൽ വകുപ്പ് അനുസരിച്ചാണ് ഇവർക്കെതിരെ കേസ് എടുത്തതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ സഞ്ജീവ് കുമാർ പറഞ്ഞു. സംഭവത്തെ തുടർന്ന് ഭക്തജനങ്ങൾ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയതയും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.