Posted On
date_range Updated On
date_range നീറ്റ് ചോർച്ച: എം.ബി.ബി.എസ് വിദ്യാർഥിനി അറസ്റ്റിൽ
ന്യൂഡൽഹി: നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി സി.ബി.ഐ അറസ്റ്റ് ചെയ്തു. റാഞ്ചി രാേജന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥി സുരഭി കുമാരിയാണ് പിടിയിലായത്.
നീറ്റ് ചോദ്യപേപ്പർ ചോർത്തിയ എൻജിനീയർക്കൊപ്പം ‘സോൾവർ മൊഡ്യൂളി’ൽ പ്രവർത്തിച്ചിരുന്നയാളാണ് ഇവരെന്ന് സി.ബി.ഐ പറഞ്ഞു. നീറ്റ് പരീക്ഷ നടന്ന മേയ് അഞ്ചിന് രാവിലെ ഹസാരിബാഗിലുണ്ടായിരുന്ന സംഘത്തിലെ അഞ്ചാമത്തെയാളാണ് സുരഭിയെന്ന് സി.ബി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.