വിഡിയോ ചാറ്റിങ്ങിനിടെ എം.ബി.എ വിദ്യാർഥിനി തൂങ്ങിമരിച്ചു
ഹൈദരാബാദ്: ഹൈദരാബാദിലെ കൊമ്പള്ളിയിൽ കോളജ് ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി തൂങ്ങിമരിച്ചു. ശിവ ശിവാനി മാനേജ്മെൻറ് എന്ന സ്ഥാപനത്തിലെ പഠിതാവായ ഹനീഷ ചൗധരി എന്ന 24കാരിയാണ് സുഹൃത്തായ ദക്ഷിത് പേട്ടലുമായി വിഡിയോയിൽ സംസാരിക്കുന്നതിനിടെ ആത്മഹത്യ ചെയ്തത്.
ഉടൻ തന്നെ കാൾ കട്ട് ചെയ്ത് ഹോസ്റ്റലിേലക്ക് കുതിച്ചെത്തിയ പേട്ടൽ മുറിയുടെ വാതിൽ തകർത്ത് ഹനീഷയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രി അധികൃതർ മരണം സ്ഥിരീകരിക്കുകയായിരുന്നു. പെൺകുട്ടി ജീവനൊടുക്കിയത് വിഡിയോ കാളിനിടെ ആണോ എന്ന കാര്യം തങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്നും എന്നാൽ, ഇൗ കടുംകൈ ചെയ്യുന്നതിനുമുമ്പ് വിഡിയോ കാളിൽ ആയിരുന്നുവെന്നുമാണ് പൊലീസ് അറിയിച്ചത്.
ആത്മഹത്യ ചെയ്യുമെന്ന് ഹനീഷ പറഞ്ഞിരുന്നുവെന്നും ആ നിലയിൽ താൻ കണ്ടുവെന്നും പെൺകുട്ടിയുടെ സുഹൃത്ത് പറഞ്ഞതായും പൊലീസ് അറിയിച്ചു. സംഭവത്തിനുമുമ്പ് ഇവർക്കിടയിൽ ചെറിയ വാക്തർക്കം നടന്നിരുന്നുവത്രെ. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.