നിതീഷ് കുമാർ

'നരേന്ദ്രമോദി മുഖ്യമന്ത്രിയായി തുടരണം'; നാക്കുപിഴച്ച് നിതീഷ് കുമാർ

പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 'മുഖ്യമന്ത്രി' ആകാനുള്ള ആശംസ നൽകി ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു മേധാവിയുമായ നിതീഷ് കുമാർ. നരേന്ദ്രമോദി മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് നിതീഷ് കുമാർ പറഞ്ഞത്.

പട്‌നയില്‍ നടന്ന എൻ.ഡി.എ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് നിതീഷ് കുമാറിന് നാക്കുപിഴച്ചത്. കോൺഗ്രസിസിന്‍റെ ന്യൂനപക്ഷ ദേശീയ കോ-ഓർഡിനേറ്റർ നാസർ ഫരീദി ഉൾപ്പെടെയുള്ളവർ നിതീഷ് കുമാറിന്‍റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.

“രാജ്യത്ത് 400-ലധികം സീറ്റുകൾ നേടുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം, നരേന്ദ്ര മോദി വീണ്ടും മുഖ്യമന്ത്രിയാകട്ടെ, രാജ്യവും ബിഹാറും പുരോഗമിക്കട്ടെ എന്നാണ് പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞത്. അബദ്ധം മനസിലാക്കിയ ഉടൻ തന്നെ മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നാണ് ഉദ്ദേശിച്ചതെന്ന് തിരുത്തി.

നരേന്ദ്രമോദിയെ ഗുജറാത്തിലേക്ക് തിരിച്ചയക്കുമെന്നത് ബിഹാറിലെ ജനങ്ങൾ ഉറപ്പാക്കുമെന്ന് വിഡിയോ പങ്കുവെച്ചുകൊണ്ട് നാസർ ഫരീദി പറഞ്ഞു.

2001 മുതൽ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്രമോദി. 

Tags:    
News Summary - 'May Narendra Modi become CM again...': Nitish Kumar's fresh gaffe |

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.