കൊൽക്കത്തയിൽ വൻ തീപിടിത്തം

കൊൽക്കത്ത: സെൻട്രൽ കൊൽക്കത്തയിലെ ബാഗ്​രി മാർക്കറ്റ്​ ഏരിയയിൽ വൻ തീപിടിത്തം. ഇന്ന്​ പുലർച്ചെ 2.45 ഒാടെയാണ്​ മാർക്കറ്റിലെ കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടായത്​. 30 ഒാളം അഗ്​നിശമന സേനാ യൂണിറ്റുകൾ സംഭവസ്​ഥലത്തെത്തി തീയണക്കാൻ ശ്രമം നടത്തുന്നു.

അർധരാത്രി ആളൊഴിഞ്ഞസമയത്താണ്​​ തീപിടിത്തമുണ്ടായത്​ എന്നതിനാൽ വൻ ദുരന്തം ഒഴിവായി. അഗ്​നിശമന സേന അഞ്ചുമണിക്കൂർ പ്രവർത്തിച്ചിട്ടും തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല. തീപിടിത്തത്തി​​​െൻറ ഉറവിടം കണ്ടെത്താനും ഇതുവരെയും സാധിച്ചിട്ടില്ല.

അഞ്ചുനില ​െകട്ടിടത്തി​​​െൻറ താഴെ നിലയിൽ നിന്നാണ്​ തീപടർന്ന​തെന്ന്​ കരുതുന്നു. പെ​െട്ടന്ന്​ തീപിടിക്കുന്ന വസ്​തുക്കളുടെ വൻ ശേഖരം മേഖലയിലെ കെട്ടിടങ്ങളിൽ ഉള്ളതിനാൽ തീ പെ​െട്ടന്ന്​ പടർന്നു പിടിക്കുകയായിരുന്നു. ​മെഡിക്കൽ ഷോപ്പുകൾ, ജ്വല്ലറികൾ, ഫാൻസി കടകൾ എന്നിവയാണ്​ കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്നത്​.

Tags:    
News Summary - Massive Fire Breaks Out At Kolkata Market -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.