മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിൽ നാഗ്പൂരിനടുത്തുള്ള ആയുധനിർമാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ചു പേർ മരിച്ചതായി സംശയം. വെള്ളിയാഴ്ച രാവിലെയാണ് പ്രദേശത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. ഫാക്ടറിയിൽ രാവിലെ 10.30 ഓടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് ജില്ലാ കളക്ടർ സഞ്ജയ് കോൾട്ടെ പറഞ്ഞു.
സ്ഫോടനത്തെത്തുടർന്ന് അഗ്നിശമന സേനാംഗങ്ങളും ആംബുലൻസുകളും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. കെട്ടിടത്തിന്റെ മേൽക്കൂര തകർന്നിട്ടുണ്ട്. ജെ.സി.ബി ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. 12 പേർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ടുണ്ട്. രണ്ടു പേരെ രക്ഷപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു.
സംഭവസ്ഥലത്ത് രക്ഷാപ്രവർത്തകരെയും മെഡിക്കൽ സംഘത്തെയും വിന്യസിച്ചതായി പ്രതിരോധ വക്താവ് പറഞ്ഞു. സ്ഫോടന ശബ്ദം അഞ്ചു കിലോമീറ്റർ അകലെ നിന്ന് കേൾക്കാമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഫാക്ടറിയിൽ നിന്ന് കനത്ത പുക ഉയരുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.