പുൽവാമ: മസൂദ്​ അസ്റും സഹോദരനും സൂത്രധാരൻമാരെന്ന്​ എൻ.ഐ.എ കുറ്റപത്രം

ന്യൂഡൽഹി: പാകിസ്​താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ ജെയ്​ശെ മുഹമ്മദി​െൻറ തലവനായ മസൂദ് അസ്​ർ, സഹോദരൻ റൗഫ് അസ്ഗർ എന്നിവരെ പുൽവാമ ഭീകരാക്രമണത്തി​െൻറ സൂത്രധാരൻമാരായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തി ദേശീയ അന്വേഷണ ഏജൻസി. കശ്മീരിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തിൻെറ ആസൂത്രണവും നടപ്പാക്കലും പാകിസ്​താനിൽ നിന്ന് എങ്ങനെയാണ് നടന്നതെന്ന് വിശദീകരിക്കുന്ന 5,000 പേജുള്ള കുറ്റപത്രത്തിലാണ്​ മസൂദ്​ അസർ ഉൾപ്പെടെയുള്ള തീവ്രവാദികളു​െട പേര്​ ചേർത്തിരിക്കുന്നത്​. വളരെ ദൈർഘ്യമേറിയ കുറ്റപത്രമാണി​െതന്നും ജമ്മു കോടതിയിൽ ഇന്ന്​ സമർപ്പിക്കുമെന്നും എൻ‌.ഐ‌.എ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സോണിയ നാരംഗ് അറിയിച്ചു.

കുറ്റപത്രത്തിൽ 20 തീവ്രവാദികളെയാണ്​ പ്രതി ചേർത്തിട്ടുള്ളത്​. ഇതിൽ ഗൂഢാലോചന നടത്തിയെന്ന്​ കരുതുന്ന ജയ്​​്​​െ​ശ മുഹമ്മദ് ഭീകരരും വിവിധ ഓപ്പറേഷനുകളിൽ കൊല്ലപ്പെട്ട തീവ്രവാദികളും ഉൾപ്പെട്ടിട്ടുണ്ട്​. പുൽവാമ ആക്രമണത്തെ പ്രശംസിക്കുന്ന മസൂദ് അസറി​െൻറ വീഡിയോയും ശബ്​ദസന്ദേശങ്ങളും കുറ്റപത്രത്തിൻെറ ഭാഗമാക്കിയിട്ടുണ്ട്​. 26/11 മുംബൈ ഭീകരാക്രമണം ഉൾപ്പെടെ നിരവധി ക​ുറ്റകൃത്യങ്ങളിൽ പങ്കുള്ള അസ്ഹറിനെ ഇന്ത്യക്ക്​ കൈമാറണമെന്നും ആവശ്യപ്പെടുന്നു.

ആർ‌.ഡി‌.എക്സ് ഉൾപ്പെടെയുള്ള സ്‌ഫോടകവസ്തുക്കളുടെ ഫോട്ടോകളും ആക്രമണം പദ്ധതിയിട്ടവരുടെ കോൾ റെക്കോർഡിംഗുകളും വാട്ട്‌സ്ആപ്പ് ചാറ്റുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. പുൽവാമ ആക്രമണത്തിന് തൊട്ടുപിന്നാലെ സുരക്ഷാ സേന വധിച്ച ജയ്​​െശ കമാൻഡറായ ഉമർ ഫാറൂഖിൻെറ ഫോണിൽ നിന്നാണ്​ സ​ുപ്രധാന വിവരങ്ങൾ കണ്ടെത്തിയിരുന്നത്​.

ഫെബ്രുവരി 14 ന് സി.ആർ‌.പി‌.എഫ് വാഹനവ്യൂഹത്തിന്​ നേരെ സ്​ഫോടക വസ്​തുനിറച്ച കാർ ഇടിച്ചുകയറ്റിയ ചാവേർ ആദിൽ അഹമ്മദ് ദാർ,

ആക്രമണത്തിൻെറ മേൽനോട്ടം വഹിച്ച ജെ​യ്​ശെ കമാൻഡർ ഉമർ ഫാറൂഖ്, ബാറ്ററികളും സ്​ഫോടക വസ്​തുക്കളും ശേഖരിക്കുകയും ആക്രമണത്തിന് ഉപയോഗിച്ച കാർ ഓടിച്ചുകൊണ്ടുവന്ന്​ സംഭവസ്ഥലത്ത് നിന്ന് 500 മീറ്റർ അകലെ നിർത്തിയ ഷക്കീർ ബഷീർ മാഗ്രി, പാക് ആസ്ഥാനമായുള്ള തീവ്രവാദികളെ കശ്മീരിലേക്ക് കൊണ്ടുവരുന്നതിലേക്ക് ഗതാഗതം സൗസകര്യമൊരുക്കിയ ബഡ്ഗാമിൽ നിന്നുള്ള 25 മുഹമ്മദ് ഇക്ബാൽ, ആക്രമണത്തിനുള്ള കാർ നൽകുകയും തീവ്രവാദികൾക്കായി ഉയർന്ന നിലവാരമുള്ള മൊബൈൽ ഫോണുകൾ വാങ്ങുകയും ആക്രമണം സംബന്ധിച്ച വീഡിയോ റെക്കോർഡു ചെയ്യുകയും ചെയ്​ത ബിലാൽ അഹമ്മദ് കുച്ചെ,

മുഹമ്മദ് അബ്ബാസ് റതർ, വൈസ്-ഉൽ-ഇസ്ലാം, താരിഖ് അഹ്മദ് ഷാ, ഇൻഷാ ജാൻ എന്നിവരാണ് പ്രധാന പ്രതികളായി കുറ്റപത്രത്തിൽ ചേർക്കപ്പെട്ട ജെയ്​ശെ തീവ്രവാദികൾ.

2019 ഫെബ്രുവരിയിൽ പുൽവാമയിൽ സൈനിക വ്യൂഹത്തിന്​ നേരെ സ്ഫോടകവസ്തുക്കൾ നിറച്ച കാർ ഇടിച്ചു കയറ്റി നടത്തിയ ആക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.