മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ പുത്തൂരിൽ 30 വർഷം മുമ്പ് ജനിച്ച് ഏഴാം ദിവസം മരിച്ച പെൺകുട്ടിയും സമാന സാഹചര്യത്തിൽ മരിച്ച ആൺകുട്ടിയും തമ്മിലുള്ള വിവാഹം തുളു കലണ്ടർ ആറ്റി മാസത്തിൽ നടത്താൻ തീരുമാനിച്ചു. ജൂലൈ രണ്ടാം പാതിയും ആഗസ്റ്റ് രണ്ടാം പാതിയും ചേർന്നതാണ് ആറ്റി മാസം.
അടുത്ത ഞായറാഴ്ച ഇരു കുടുംബങ്ങളും കൂടിയിരുന്ന് തീയതി നിശ്ചയിക്കും. കന്നട പത്രപരസ്യത്തിലൂടെയാണ് വധുവിന്റെ വീട്ടുകാർ അനുയോജ്യ വരനെ കണ്ടെത്തിയത്.‘കുലേ മദിമേ’ അഥവ പ്രേത വിവാഹം ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിലും മഞ്ചേശ്വരം മണ്ഡലത്തിന്റെ ചില ഭാഗങ്ങളിലും രഹസ്യമായി നടത്തുന്ന ആചാരമാണ്. 30 വർഷം മുമ്പ് മരിച്ച ബംഗേര ഗോത്രത്തിലും കുലാൽ ജാതിയിലുംപെട്ട വരനെ തേടിയായിരുന്നു പരസ്യം.
30 വർഷം മുമ്പ് മരിച്ച അതേ ജാതിയിൽപ്പെട്ട മറ്റൊരു ബാരിയിൽപെട്ട യുവാവുണ്ടെങ്കിൽ, കുടുംബം ‘പ്രേത മധുവെ’ നടത്താന്‍ തയാറാണെങ്കിൽ താഴെയുള്ള വിലാസത്തില്‍ ബന്ധപ്പെടുക എന്നായിരുന്നു പരസ്യം.
അഞ്ച് വര്‍ഷമായി മരിച്ച മകളുമായി ജാതകപ്പൊരുത്തമുള്ളയാളെ തേടുകയായിരുന്നു ബന്ധുക്കൾ. സാധാരണ വിവാഹങ്ങൾക്കെന്നപോലെ ഇരിപ്പിടങ്ങൾ, പുടവകൾ, പൂജകൾ തുടങ്ങി എല്ലാ സജ്ജീകരണങ്ങളും ആത്മശാന്തിക്കായുള്ള വിവാഹ ആചാരത്തിലും ഉണ്ടാവും. വരനും വധുവും മാത്രമാവും സാങ്കല്പികം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.