(representative image)
Posted On
date_range Updated On
date_range കൊല്ലപ്പെട്ട മാവോവാദികളുടെ തലക്ക് വിലയിട്ടത് 38 ലക്ഷം രൂപ
റായ്പുർ: ഛത്തിസ്ഗഢിലെ നാരായൺപൂരിൽ വെള്ളിയാഴ്ച സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ആറ് മാവോവാദികളുടെ തലക്ക് വിലയിട്ടിരുന്നത് 38 ലക്ഷം രൂപയെന്ന് പൊലീസ്. മാവോവാദികളിലെ ആക്രമണവിഭാഗത്തിെന്റ നെടുംതൂൺ എന്ന് കരുതപ്പെടുന്ന ലിബറേഷൻ ഗറില്ലാ ആർമിക്കെതിരായ സുരക്ഷസേനയുടെ ഏറ്റവും വലിയ ഏറ്റുമുട്ടലാണിത്.
ഏറ്റവും ശക്തമായ സാന്നിധ്യമുള്ള ബസ്തർ ഡിവിഷനിലെ മാവോവാദികൾക്കിടയിൽ ഭയം സൃഷ്ടിക്കാൻ ഏറ്റുമുട്ടൽ ഇടയാക്കിയതായി പൊലീസ് പറഞ്ഞു. ഓർച്ച പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗോബെൽ, തുത്തുലി ഗ്രാമങ്ങളിലാണ് മാവോവാദികളുമായി ഏറ്റുമുട്ടലുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.