Posted On
date_range Updated On
date_range പാർക്കിങ് തർക്കം: യു.പിയിൽ യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു
ലഖ്നോ: യു.പിയിലെ ഗാസിയാബാദിൽ പാർക്കിങ് തർക്കത്തിനെ തുടർന്ന് യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു. 35കാരനായ വരുൺ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയാണ് രാത്രിയാണ് കൊലപാതകം നടന്നത്. സംഭവം കണ്ട് കൊണ്ടിരുന്ന ഒരാളാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്.
യുവാവും രണ്ട് സുഹൃത്തുക്കളും കൂടി രാത്രിഭക്ഷണം കഴിക്കുന്നതിനാണ് എത്തിയത്. ഇതിനിടെ പാർക്കിങ് സംബന്ധിച്ച് തർക്കമുണ്ടാവുകയായിരുന്നു. വരുണിന്റെ വാഹനം മൂലം തൊട്ടടുത്തുള്ള വാഹനത്തിലുള്ളവർക്ക് ഡോർ തുറക്കാം സാധിച്ചിരുന്നില്ല. ഇതാണ് തർക്കത്തിലേക്ക് വഴിവെച്ചത്. തുടർന്ന് തർക്കത്തിനിടെ ഒരാൾ വരുണിനെ കല്ലുകൊണ്ട് അടിക്കുകയായിരുന്നു.
ഇയാളെ ഡൽഹിയിലെ ജി.ടി.ബി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമത്തിന് പിന്നാലെ പ്രതിയും കൂട്ടാളികളും ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.