ന്യൂഡൽഹി: മണിപ്പൂർ സംഘർഷം അന്വേഷിക്കുന്ന പാനലിന്‍റെ തലവനായി മുൻ സുപ്രീം കോടതി ജഡ്ജ് ബൽബീർ സിങ് ചൗഹാനെ നിയമിച്ചു. ഗുവാഹത്തി ഹൈകോടതി ജസ്റ്റിസ് അജയ് ലാംബ രാജി വെച്ചതിനെ തുടർന്നാണ് പുതിയ നിയമനം. മാർച്ച് 1 മുതലാണ് ചൗഹാൻ ചുമതലയേൽക്കുക.
2023 ജൂൺ 4നാണ് ജസ്റ്റിസ് അജയ് ലാംബയെ അധ്യക്ഷനാക്കി കേന്ദ്രം അന്വേഷണ കമീഷൻ രൂപീകരിച്ചത്. മണിപ്പൂരിലെ വംശീയ അതിക്രമവുമായി ബന്ധപ്പെട്ട സംഭവങ്ങളും അതിനു പിന്നിലെ വസ്തുതകളും കമീഷൻ അന്വേഷിച്ചു വരികയാണ്. അക്രമങ്ങളും സംഘർഷവും തടയുന്നതിന് ഭരണകൂടം എടുത്ത നടപടികളുടെ അപര്യാപ്തതയെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.
മെയ് 3ന് ട്രൈബൽ സോളിഡാരിറ്റി മാർച്ചിന് പിന്നാലെയാണ് മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. മെയ്തി സമുദായത്തിലുള്ളവർ ഷെഡ്യൂൾഡ് ട്രൈബ് പദവി ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു മാർച്ച്. സംഘർഷത്തിൽ 260ലധികം പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.