‘അഫ്​സ്​പ’ എടുത്തുകളയാൻ​ സമയമായെന്ന്​ മണിപ്പൂർ മുഖ്യമന്ത്രി

ഇംഫാൽ: സമാധാനം കൈവന്ന സാഹചര്യത്തിൽ മണിപ്പൂരിൽ സൈന്യത്തി​​​െൻറ പ്രത്യേക അധികാര നിയമത്തിൽ (അഫ്​സ്​പ) പുനരാലോചന നടത്താൻ സമയമായെന്ന്​ മുഖ്യമന്ത്രി എൻ. ബിരേൻസിങ്​. അതോടൊപ്പം അന്താരാഷ്​ട്ര അതിർത്തിയിലെ സാഹചര്യവും അയൽരാജ്യങ്ങളുടെ ആശങ്കയും വിലയിരുത്തേണ്ടതുണ്ട്​. ചൈന, ബർമ, ബംഗ്ലാദേശ്​ രാജ്യങ്ങളുമായി മണിപ്പൂർ 397 കി.മീ. അതിർത്തി പങ്കിടു​ന്നുണ്ടെന്ന്​ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട്​ വ്യക്തമാക്കി.

സംസ്​ഥാനത്ത്​ സമാധാനമുണ്ടെങ്കിലും രാജ്യത്തി​​​െൻറ സുരക്ഷ ​പ്രധാനമായതിനാൽ അതിനാണ്​ മുൻഗണന. വിദേശ രാജ്യങ്ങളുടെ സാമ്പത്തിക സഹായവും ആയുധ വിതരണവും തള്ളിക്കളയാനാകില്ല. ക്രമസമാധാനം കണക്കിലെടുത്ത്​ നിയമം എടുത്തുകളയണമെന്നാണ്​ ത​​​െൻറ വ്യക്തിപരമായ അഭിപ്രായമെങ്കിലും അങ്ങനെ കേന്ദ്രത്തോട്​ ആവശ്യപ്പെടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1980ലാണ്​ സംഘർഷ മേഖലയായ മണിപ്പൂരിൽ ‘അഫ്​സ്​പ’ നടപ്പാക്കിയത്​. പിന്നീട്​ സംസ്​ഥാന സർക്കാർ നിയമം നീട്ടിക്കൊണ്ടുപോയി. പ്രത്യേക അധികാരം ഉപയോഗിച്ച്​ സൈന്യം സ്​ത്രീകളെയടക്കം പീഡിപ്പിക്കുന്നതായി നിരവധി പരാതികൾ ഉയർന്നു. നിയമം എടുത്തുകളയണമെന്നാവ​ശ്യപ്പെട്ട്​ ഇറോം ശർമിള 16 വർഷത്തോളം നിരാഹാരം അനുഷ്​ഠിച്ചിരുന്നു.

Tags:    
News Summary - Manipur CM calls for review of AFSPA in the state- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.