മണിപ്പൂർ ബി.ജെ.പി പ്രസിഡന്റ് കോവിഡ് ബാധിച്ച് മരിച്ചു

ഇംഫാൽ: മണിപ്പൂർ ബി.ജെ.പി പ്രസിഡന്റ് എസ്. തികേന്ദ്ര സിങ് കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിതനായ അദ്ദേഹം ഇംഫാലിലെ ഷിജ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തികേന്ദ്ര സിങ്ങിന്റെ മരണത്തിൽ ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ അനുശോചനം രേഖപ്പെടുത്തി.

1994 ലാണ് തികേന്ദ്ര സിങ് ബി.ജെ.പിയിൽ ചേർന്നത്. ഇംഫാലിലെ മഹാരാജ ബോധചന്ദ്ര കോളേജിൽ അസോസിയേറ്റ് പ്രൊഫസറായിരുന്ന അദ്ദേഹം ജോലിയിൽ നിന്ന് സ്വമേധയാ വിരമിക്കുകയായിരുന്നു. 2006 മുതൽ 2009 വരെ സംസ്ഥാന ബി.ജെ.പിയുടെ ജനറൽ സെക്രട്ടറി കൂടിയായിരുന്നു.  

Tags:    
News Summary - Manipur BJP Chief, Tikendra Singh, COVID 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.