മംഗളൂരു സെൻട്രൽ -തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് ശിലാ അനാച്ഛാദനം മംഗളൂവിൽ നളിൻ കുമാർ കട്ടീൽ എം.പി നിർവഹിക്കുന്നു

മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

മംഗളൂരു: മംഗളൂരു സെൻട്രൽ-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് മറ്റ് ഒമ്പത് ട്രെയിനുകൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നളിൻ കുമാർ കട്ടീൽ എം.പി ഫ്ലാഗ് ഓഫ് ചെയ്തു.

ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 6.15ന് മംഗളൂരു സെൻട്രൽ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ച കഴിഞ്ഞ് 3.05ന് തിരുവനന്തപുരത്തെത്തും. 4.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് അർധരാത്രി 12.40ന് മംഗളൂരു സെൻട്രലിൽ തിരിച്ചെത്തും.

ചടങ്ങിൽ കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവ് കോട്ട ശ്രീനിവാസ പൂജാരി, വേദവ്യാസ് കാമത്ത് എം.എൽ.എ, മംഗളൂരു മേയർ സുധീർ ഷെട്ടി കണ്ണൂർ, ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ ഡി.ആർ.എം അരുൺകുമാർ ചതുർവേദി എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Mangaluru-Thiruvananthapuram Vandebharat Express inaugurated by Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.