ബംഗളൂരു: മംഗളൂരു നഗരത്തിലെ അഞ്ച് പൊലീസ് സ്റ്റേഷൻ പരിധികളിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യൂവിന് അൽപ സമയം ഇളവു വരുത്തി. ശനിയാഴ്ച വൈകീട്ട് മൂന്നു മുതൽ ആറു വരെയും ഞായറാഴ്ച പകൽ മുഴുവനുമാണ് കർഫ്യുവിൽ ഇളവ്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തിങ്കളാഴ്ച കർഫ്യൂ നിയന്ത്രണം പൂർണമായും പിൻവലിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. മംഗളൂരുവിലെത്തിയ മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും മുസ്ലിം സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി.
അതേസമയം, പ്രതിഷേധക്കാർക്കുനേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. റിപ്പോർട്ട് നൽകാൻ ഡി.ജി.പിയോട് നിർദേശിച്ചു. കേരളത്തിൽനിന്നുള്ള മാധ്യമപ്രവർത്തകരെ വെള്ളിയാഴ്ച പൊലീസ് അന്യായമായി തടങ്കലിൽ വെക്കുകയും റിപ്പോർട്ടിങ് തടയുകയും ചെയ്ത സംഭവത്തിലും അന്വേഷണം പ്രഖ്യാപിച്ചു.
ഇക്കാര്യത്തിൽ റിപ്പോർട്ട് തേടിയതായും ഏതു തരത്തിലുള്ള അന്വേഷണം വേണമെന്നത് മന്ത്രിസഭാ യോഗത്തിനു ശേഷം തീരുമാനിക്കുമെന്നും ജുഡീഷ്യല്‍ അന്വേഷണത്തിന് ഇതുവരെ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.