പഞ്ചാബ് പൊലീസ് ആസ്ഥാനം ആക്രമിച്ച യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: പഞ്ചാബ് പൊലീസ് സ്റ്റേഷൻ ആക്രമിച്ച യുവാവ് പിടിയിലായി. കഴിഞ്ഞ വർഷം മൊഹാലിയിലെ പഞ്ചാബ് പൊലീസ് ഇന്റലിജൻസ് ആസ്ഥാനത്തായിരുന്നു സംഭവം. ഹരിയാനയിലെ ജജ്ജാർ ജില്ലയിലെ സുരക്പൂർ നിവാസിയായ ദീപക് രംഗയെ ബുധനാഴ്ച രാവിലെ ഗോരഖ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഫെഡറൽ തീവ്രവാദ വിരുദ്ധ ഏജൻസി വക്താവ് അറിയിച്ചു.

കഴിഞ്ഞ വർഷം മേയിൽ മൊഹാലിയിലെ ഇന്റലിജൻസ് ആസ്ഥാനത്ത് ഗ്രനേഡ് ആക്രമണം ഉണ്ടായതു മുതൽ ദീപക് രംഗ ഒളിവിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിവിധ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ളയാളാണ് ഇയാൾ.

Tags:    
News Summary - Man Who Attacked Punjab Police Headquarters With Grenade Launcher Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.