സർജിക്കലോ തുണി മാസ്​കോ അല്ല; വൈറലായത്​ യു.പിയിലെ സന്യാസിയുടെ ആര്യവേപ്പ്​ മാസ്​ക്​

ലഖ്​നോ: കോവിഡ്​ മഹാമാരി വ്യാപിച്ചതോടെ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാസ്ക്​ മാറിയിരുന്നു. സർജിക്കൽ മാസ്​കും എൻ 95 മാസ്​കും തുണി മാസ്​കുമെല്ലാം നമ്മുടെ നിത്യജീവിതത്തി​െൻറ ഭാഗമായി. ഇത്തരം വിവിധ മാസ്​കുകൾ പരിചയമുണ്ടെങ്കിലും ഉത്തർപ്രദേശിലെ ഒരു സന്യാസി ധരിച്ചിരിക്കുന്ന മാസ്​കാണ്​ സമൂഹമാധ്യമങ്ങളിൽ വൈറൽ.

തുളസിയുടെയും ​ആര്യവേപ്പി​െൻറയും ഇല ഉപയോഗിച്ചാണ്​ മാസ്​കി​െൻറ നിർമാണം. കാവി വസ്​ത്രധാരിയായ സന്യാസി ആര്യവേപ്പ്​ മാസ്​ക്​ ധരിച്ച്​ റോഡിൽ നിൽക്കുന്നത്​ വിഡിയോയിൽ കാണാം.

വിഡിയോ ചിത്രീകരിച്ചിരിക്കുന്നയാൾ ഇൗ മാസ്​ക്​ എങ്ങനെയാണ്​ നിർമിച്ചതെന്ന്​ ആരായു​േമ്പാൾ ആര്യവേപ്പിലകൊണ്ടാണെന്ന് സന്യാസി മറുപടി പറയുന്നതും കേൾക്കാം. വാർധക്യ കാല അസുഖങ്ങൾ ഉൾപ്പെടെ നിരവധി രോഗങ്ങൾക്ക്​ ആര്യവേപ്പ്​ ഉത്തമ ഒൗഷധമെന്നാണ്​ സന്യാസിയുടെ അഭിപ്രായം. 72കാരനായ താൻ ആര്യവേപ്പും തുളസിയും ഉപയോഗിച്ചാണ്​ ഇത്​ നിർമിച്ചതെന്നും സർജിക്കൽ, തുണി മാസ്​കുകളേക്കാൾ ഇവ ഫലപ്രദമ​ാണെന്നും സന്യാസി അവകാശപ്പെടുന്നു.

ഉത്തർപ്രദേശിലെ സീതാപുർ ജില്ലയിൽനിന്നാണ്​ സന്യാസിയെ കണ്ടെത്തിയത്​. ഐ.പി.എസ്​ ഒാഫിസറായ രുപിൻ ശർമയാണ്​ ആദ്യം സന്യാസിയുടെ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്​.

അതേസമയം, വിഡിയോ ട്വിറ്ററിൽ ഹിറ്റായതോടെ നിരവധിപേർ അനുകൂലിച്ചും പ്രതികൂലിച്ചും രംഗ​ത്തെത്തി. ആയുർവേദത്തെ വാഴ്​ത്തിയായിരുന്നു ചിലരുടെ പ്രതികരണം. എന്നാൽ, അശാസ്​ത്രീയമായ ഇത്തരം പ്രവൃത്തികളിലൂടെ രോഗവ്യാപനം കൂടുമെന്ന​ അഭിപ്രായം പങ്കുവെക്കുന്നവരുമുണ്ട്​. 

Tags:    
News Summary - Man Wears Mask Made With Neem and Tulsi Leaves Viral Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.