യു​.പിയിൽ പോത്തിനെ അറു​ത്തുവെന്നാരോപിച്ച്​ യുവാവിന്​ ക്രൂര മർദനം video

ലഖ്​നൊ: ഉത്തർ പ്രദേശിൽ പോത്തിനെ അറു​ത്തുവെന്നാരോപിച്ച്​ യുവാവിനെ ആൾക്കൂട്ടം മർദിക്കുന്ന വിഡിയോ പുറത്ത്​. അലിഗഢിലെ അച്ചല്‍ താല്‍ പ്രദേശത്ത് യുവാവ്​ പോത്തിനെ കശാപ്പ്​ ചെയ്യുന്നതായി പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്നെത്തിയ ആൾക്കൂട്ടമാണ്​ യുവാവിനെ വലിച്ചിഴക്കുകയും മർദിക്കുകയും ചെയ്​തത്​. വിവരം അറിഞ്ഞെത്തിയ പൊലീസ്​ ആളുകളിൽ നിന്ന്​ യുവാവിനെ രക്ഷ​പ്പെടുത്തുകയും കസ്​റ്റഡിയിലെടുക്കുകയും​ ചെയ്​തു. 

യുവാവിനെ മർദിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചിട്ടുണ്ട്​. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ഉത്തർപ്രദേശിൽ യോഗി ആദിത്യ നാഥ്​ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം നിരവധി ബീഫ്​ വിൽപന കേന്ദ്രങ്ങൾ  അടച്ചുപൂട്ടുകയൂം ഗോരക്ഷ പ്രവർത്തകരുടെ അതിക്രമങ്ങൾ വർധിക്കുകയൂം ​ചെയ്​തിട്ടുണ്ട്​. 2015ൽ യുപിയിലെ ദാദ്രിയിൽ പശുവിനെ അറു​​ത്തുവെന്നാരോപിച്ച്​ 60കാരനായ അഖ്​ലാഖിനെ ആൾക്കൂട്ടം അടിച്ച്​ കൊന്നിരുന്നു.

Tags:    
News Summary - Man thrashed by locals for allegedly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.