നിരന്തരം വഴക്ക്; പെൺസുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ എഞ്ചിനിയറിങ് വിദ്യാർഥി അറസ്റ്റിൽ

ബം​ഗളൂരു: പെൺസുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ എഞ്ചിനിയറിങ് വിദ്യാർഥി അറസ്റ്റിൽ. കർണാടകയിലെ ഹാസൻ ജില്ലയിലാണ് സംഭവം. സംഭവത്തിൽ തേജസ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയും പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും നിരന്തരം വഴക്കുണ്ടാകുന്നതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

പ്രശ്‌നങ്ങൾ ചർച്ച ചെയ്യാമെന്നും പരിഹരിക്കാമെന്നുമുള്ള വ്യാജേന തേജസ് യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.യുവാവിനെ കസ്റ്റഡിയിലെടുത്തതായും കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Man slit throat of Girlfriend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.