'വി.ഐ.പി'ക്കായി വലവിരിച്ച്​ പൊലീസ്​-അമിത് ഷായുടെ ബന്ധു ചമഞ്ഞ്​ യുവാവ്​ വിമാനത്താവളത്തിൽ വിലസിയത്​ ഏഴ്​ മാസം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ബന്ധുവായി ആൾമാറാട്ടം നടത്തി യുവാവ്​ ഇൻഡോർ വിമാനത്താവളത്തിൽ വി.ഐ.പിയായി വിലസിയത്​ മാസങ്ങളോളം. മഹാരാഷ്ട്ര സ്വദേശിയായ പുനീത് ഷായാണ് ഇൻഡോർ രാജ്യാന്തര വിമാനത്താവളം അധികൃതരെ കബളിപ്പിച്ച് ഏഴ്​ മാസം വി.ഐ.പി സുരക്ഷയും പരിഗണനയുമെല്ലാം നേടിയെടുത്തത്. കള്ളി വെളിച്ചത്തായതോടെ 'വി.ഐ.പി'കായി വലവിരിച്ചിരിക്കുകയാണ്​ പൊലീസ്.

അമിത് ഷായുടെ ബന്ധുവാണെന്ന് അധികൃതരെ വിശ്വസിപ്പിച്ച പുനീത് ഷാ വിമാനത്താവളത്തിൽ വി.ഐ.പികൾക്കായുള്ള എല്ലാവിധ സൗകര്യങ്ങളും ആസ്വദിച്ചുവരികയായിരുന്നു. കബളിപ്പിക്കപ്പെട്ട അധികൃതർ ഇയാൾക്ക്​ വി.ഐ.പി ലോഞ്ചിൽ പ്രവേശനവും വിമാനത്താവളത്തിലെ വാഹനങ്ങളിലുള്ള യാത്രയും പ്രത്യേക സുരക്ഷയും ബാഗേജ്​ കൊണ്ടുപോകാൻ സഹായിയെയും മറ്റു സൗകര്യങ്ങളുമെല്ലാം അനുവദിച്ചിരുന്നു.

എന്നാൽ, ദിവസങ്ങൾക്കുമുമ്പ്​ ഇയാളുടെ നീക്കത്തിൽ സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തായതെന്ന്​ വിമാനത്താവളം പൊലീസ്​ സ്​റ്റേഷൻ ഇൻ ചാർജ്​ രാഹുൽ ശർമ്മ പറഞ്ഞു. അധികൃതർ ഇയാളെക്കുറിച്ച് വിശദമായി അന്വേഷിച്ചപ്പോൾ അമിത് ഷായുമായി ഒരു ബന്ധവുമില്ലെന്നു കണ്ടെത്തുകയായിരുന്നു. പ്രതിക്കായി സി.സി.ടി.വി ദൃശ്യങ്ങളിടെ അടിസ്​ഥാനത്തിൽ തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.


Tags:    
News Summary - Man pretended Amit Shah’s kin in airport booked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.