കറി ഉണ്ടാക്കി, ചോറ് വെച്ചില്ല -ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു

ഭുവനേശ്വര്‍: ജോലി കഴിഞ്ഞെത്തിയപ്പോൾ ചോറ് ഉണ്ടാക്കാത്തതിന് ഭാര്യയെ അടിച്ച് കൊന്നു. ഒഡീഷയിലെ സംബൽപൂർ ജില്ലയിലാണ് ക്രൂര സംഭവം. 40കാരനായ സനാതൻ ധാരുവ 35കാരിയായ ഭാര്യ പുഷ്പ ധാരുവയെയാണ് കൊലപ്പെടുത്തിയത്.

ജമൻകിര പൊലീസ് സ്റ്റേഷൻ പരിധിയിലെ നുവാധി ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കറി ഉണ്ടെങ്കിലും പുഷ്പ ചോറ് വെച്ചിരുന്നില്ല. ഇത് സനാതൻ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ തർക്കമായി. നിയന്ത്രണംവിട്ട സനാതൻ ഭാര്യയെ വടികൊണ്ട് തുടരെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവം നടക്കുമ്പോൾ ഇരുവരുടെയും മക്കൾ വീട്ടിൽ ഇല്ലായിരുന്നു. മകൾ ജോലിക്കുമ മകൻ കൂട്ടുകാരന്‍റെ വീട്ടിലുമായിരുന്നു. മകൻ പിന്നീട് വീട്ടിലെത്തിയപ്പോൾ അമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സനാതൻ അറസ്റ്റിലായിട്ടുണ്ട്.

Tags:    
News Summary - Man Kills Wife For Cooking Curry Without Rice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.