കോയമ്പത്തൂർ: മേട്ടുപാളയത്തിന് സമീപം ദുരഭിമാന കൊലപാതകം. ദലിത് പെൺകുട്ടിയെ പ ്രണയിച്ച 22കാരനെ ജ്യേഷ്ഠൻ വെട്ടിക്കൊന്നു. പെൺകുട്ടിക്കും വെേട്ടറ്റു. ഗുരുതര പരിക്ക ുകളോടെ പെൺകുട്ടിയെ കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂലിപ്പണിക്കാരനായ വെള്ളിപാളയം സീരനായ്ക്കൻഒാടയിൽ കെ. കനകരാജാണ് കൊല്ലപ്പെട്ടത്. സഹോദരൻ കെ. വിനോദ് കുമാറാണ് (24) പ്രതി. ഇയാൾ ബുധനാഴ്ച രാവിലെ മേട്ടുപാളയം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വലയർ സമുദായത്തിൽപ്പെട്ട കനകരാജ് അരുന്ധതിയാർ ദലിത് സമുദായത്തിലെ പെൺകുട്ടിയെയാണ് പ്രണയിച്ചത്. ഇവരുടെ ബന്ധത്തെ വിനോദ് കുമാർ എതിർത്തെങ്കിലും പിതാവ് കറുപ്പുസാമിയുടെ പിന്തുണയോടെ കനകരാജ് പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു.
ഇതറിഞ്ഞ വിനോദ് കുമാർ കമിതാക്കളെ അരിവാൾ കൊണ്ട് വെട്ടുകയായിരുന്നു. തലക്ക് വെേട്ടറ്റ കനകരാജ് സംഭവസ്ഥലത്ത് മരിച്ചു. പെൺകുട്ടിയുടെ തലക്കും കണ്ണിെൻറ ഭാഗത്തുമാണ് വെേട്ടറ്റത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.