തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ച കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞു

ജയ്പൂർ: തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ച കാമുകിയെ യുവാവ് കൊന്ന് കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞു. രാജസ്ഥാനിലെ നഗൗറിലാണ് ക്രൂര സംഭവം. പ്രതിയായ അനോപരം പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

പെൺകുട്ടിയെ കാണാതായാതായി കുടുംബം പരാതിപ്പെട്ട് 25 ദിവസത്തിന് ശേഷം മൃതദേഹാവശിഷ്ടം കണ്ടെത്തുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയടക്കം തിരച്ചിലിൽ പങ്കെടുത്തു. ദേർവ എന്ന ഉൾഗ്രാമത്തിലെ കിണറ്റിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ജനുവരി 20ന് ഭർത്താവിന്‍റെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടിൽനിന്ന് പുറപ്പെട്ടത്. എന്നാൽ, പിന്നീട് വിവരമൊന്നും ഉണ്ടായില്ല. നഗൗറിലെ മാൾവ റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ, മുടി, താടിയെല്ല് എന്നിവയാണ് ആദ്യം കണ്ടെത്തിയത്.

Tags:    
News Summary - man killed girlfriend who forced marry him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.