തോക്കും കത്തികളുമായി ടിക്​ടോക്കിൽ; യുവാവ്​ പിടിയിൽ

കോയമ്പത്തൂർ: തോക്കും കത്തികളും ഉപയോഗിച്ച്​ ടിക്​ടോക്കിൽ വിഡിയോ ചെയ്​ത 21കാരനെ അറസ്​റ്റ്​ ചെയ്​തു. നാമക് കൽ രാസിപുരം സ്വദേശി ആർ. ചുടർമണിയാണ്​ പിടിയിലായത്​. സുഹൃത്തുക്കളായ നാലുപേരെയും പൊലീസ്​ തേടുന്നുണ്ട്​.

ബിരുദധാരിയായ ചുടർമണി വിദേശത്താണ്​ ജോലി ചെയ്യുന്നത്​. കഴിഞ്ഞദിവസമാണ്​ അവധിയിൽ നാട്ടിലെത്തിയത്​. ധനുഷ്​ നായകനായ ‘മാരി രണ്ട്​’ സിനിമയിലെ രംഗമാണ്​ ടിക്​ടോക്​ വിഡിയോവിൽ ചിത്രീകരിച്ചത്​. തോക്ക്​ സംബന്ധിച്ചും പൊലീസ്​ അന്വേഷിക്കുന്നുണ്ട്​.


Tags:    
News Summary - Man held for making TikTok video with revolver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.