ചിലപ്പോൾ നിങ്ങളുടെ സഹായമനസ്കത എല്ലാവരും അതേ അർഥത്തിൽ ഉൾക്കൊള്ളണമെന്നില്ല. അത്തരമൊരു സംഭവത്തിന്റെ വിഡിയോയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഒരു കച്ചവടക്കാരൻ റോഡിൽ നിന്നും പാനിപൂരി പെറുക്കുന്ന വിഡയോ പങ്കുവെച്ച അങ്കിത് എന്ന യുവാവിനാണ് ട്രോളുകൾ നേരിടേണ്ടി വന്നത്.
ഫ്രെയിംസ് ഓഫ് അങ്കിത് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിഡിയോ പങ്കുവെച്ചത്. വിഡിയോയിൽ താഴെ വീണ പാനിപൂരി പെറുക്കാൻ ഒരാളും കച്ചവടക്കാരെ സഹായിക്കാത്തത് കാണാം. നിരവധിപേർ അദ്ദേഹത്തിനടുത്ത് കുടി പോകുന്നുണ്ടെങ്കിലും ആരും സഹായത്തിനെത്തുന്നില്ല.
താൻ കാറിൽ പോകുമ്പോഴാണ് കച്ചവടക്കാരൻ പാനിപൂരി റോഡിൽ നിന്നും പെറുക്കുന്നത് കണ്ടതെന്നും ആരും ഇയാളെ സഹായിക്കാനെത്തിയില്ലെന്നും അങ്കിത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി കോവിഡ് മൂലം ഇത്തരത്തിലുള്ള ചെറുകിട കച്ചവടക്കാർ ദുരിതത്തിലായിരുന്നു. ഇതുപോലുള്ള ആളുകളെ പരമാവധി പിന്തുണക്കണമെന്നും അങ്കിത് ആവശ്യപ്പെട്ടിരുന്നു.
ഇൻസ്റ്റഗ്രാമിൽ ഏകദേശം 6.5 മില്യൺ ആളുകളാണ് വിഡിയോ കണ്ടത്. പക്ഷേ അങ്കിതിന്റെ പ്രവർത്തിയെ എല്ലാവരും പോസിറ്റീവായല്ല കണ്ടത്. കച്ചവടക്കാരനെ സഹായിക്കുന്നതിന് പകരം വിഡിയോയെടുത്ത അങ്കിതിന്റെ പ്രവർത്തിക്കെതിരെയാണ് വിമർശനം ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.