10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

ബംഗളൂരു: 10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തിൽ യുവാവ് പിടിയിലായി. ബാങ്കോക്കിൽ നിന്ന് ബംഗളൂരുവിലെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബാഗുകളിൽ നിന്ന് 10 മഞ്ഞ അനാക്കോണ്ട പാമ്പുകളെ കണ്ടെത്തി.

അനാക്കോണ്ട പാമ്പുകളെ കടത്തിയത് പിടികൂടിയത് ചിത്രങ്ങൾ സഹിതം ബംഗളൂരു കസ്റ്റംസ് അധികൃതർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. വലുതും ചെറുതുമായ 10 മഞ്ഞ അനാക്കോണ്ടകളെ ബാഗിനുള്ളിൽ നിറച്ച നിലയിലായിരുന്നു. ഇവയെ അധികൃതർ കസ്റ്റഡിയിലെടുത്തു. വനംവകുപ്പിന് കൈമാറും. 

പ്രധാനമായും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ജലാശയങ്ങളോട് ചേർന്ന് കാണപ്പെടുന്ന പാമ്പുകളാണ് മഞ്ഞ അനാക്കോണ്ടകൾ. പരാഗ്വേ, ബോളീവിയ, ബ്രസീൽ, അർജന്‍റീന, യുറുഗ്വേ രാജ്യങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്.

വന്യജീവികളെ കടത്തുന്നത് ഇന്ത്യയിൽ നിയമപ്രകാരം ശിക്ഷാർഹമാണ്. ബംഗളൂരു വിമാനത്തിൽ കഴിഞ്ഞ വർഷം മാത്രം 234 വന്യജീവികളെയാണ് കടത്തുകാരിൽ നിന്ന് പിടികൂടിയത്. കങ്കാരുക്കുഞ്ഞിനെ വരെ ഇത്തരത്തിൽ കടത്താൻ ശ്രമിച്ചിട്ടുണ്ട്. 

Tags:    
News Summary - Man flies from Bangkok with 10 anacondas, arrested in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.