Posted On
date_range Updated On
date_range പാമ്പിനൊപ്പം പുതുവത്സരം ആഘോഷിച്ചു; യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു
ചെന്നൈ: പാമ്പിനൊപ്പം പുതുവത്സരം ആഘോഷിച്ച യുവാവ് പാമ്പുകടിയേറ്റു മരിച്ചു. കടലൂർ സ്വദേശി മണികണ്ഠനാണ് മരിച്ചത്. കടിച്ച പാമ്പിനെ സഞ്ചിയിലാക്കി ആശുപത്രിയിലെത്തിച്ച സുഹൃത്തിനെയും പാമ്പു കടിച്ചു. പുതുവത്സരത്തലേന്നാണ് സംഭവം.
ആഘോഷത്തിനിടയിൽ മദ്യലഹരിയിലായിരുന്ന മണികണ്ഠന്‍റെ അടുത്തേക്ക് പാമ്പ് ഇഴഞ്ഞു വരുകയായിരുന്നു. പുതുവത്സര സമ്മാനമാണ് എന്ന് പറഞ്ഞ് യുവാവ് പാമ്പിനെ എടുത്തുയർത്തുകയും നാട്ടുകാര്‍ക്കുനേരെ വീശിയെറിയുകയും ചെയ്യുകയായിരുന്നു. പിന്നീടാണ് പാമ്പുമായുള്ള കളി കാര്യമായത്. പാമ്പ് കടിയേറ്റ ഉടൻ മണികണ്ഠന്‍ കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.