കോവിഡിനെ പ്രതിരോധിക്കാൻ മണ്ണെണ്ണ കുടിച്ചയാൾ മരിച്ചു

ഭോപ്പാൽ: കോവിഡിനെ പ്രതിരോധിക്കാനായി മണ്ണെണ്ണ കുടിച്ചയാൾ മരിച്ചു. ഭോപ്പാലിൽ ടെയിലറായി ജോലി നോക്കുന്ന മഹേന്ദ്രയാണ്​ മരിച്ചത്​.

രണ്ട്​ ദിവസമായി മഹേന്ദ്രക്ക്​ പനിയുണ്ടായിരുന്നു. ഇത്​ കോവിഡാണെന്ന സംശയം ഇയാൾ സുഹൃത്തുമായി പങ്കുവെച്ചു. തുടർന്ന്​ കോവിഡിനെ പ്രതിരോധിക്കാനായി സുഹൃത്തി​െൻറ നിർദേശപ്രകാരം മണ്ണെണ്ണ കുടിക്കുകയായിരുന്നു. കോവിഡ്​ പ്രതിരോധത്തിന്​ മണ്ണെണ്ണ സഹായിക്കുമെന്നായിരുന്നു സുഹൃത്തി​െൻറ വാദം.

മണ്ണെണ്ണ കുടിച്ച്​ ഗുരുതരാവസ്ഥയിലായ മഹേന്ദ്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന്​ ഇയാൾക്ക്​ കോവിഡ്​ പരിശോധന നടത്തുകയും രോഗബാധയില്ലെന്ന്​ സ്ഥിരീകരിക്കുകയും ചെയ്​തു.

Tags:    
News Summary - Man dies after drinking kerosene to get rid of Covid in Bhopal, tests negative after death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.