ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ നിർത്തിയില്ല, പുറകിലിരുന്ന ബൈക്ക് യാത്രികൻ ക്രോസ്ബാറിൽ തലയിടിച്ചു മരിച്ചു -വിഡിയോ

ഹൈദരാബാദ്: തെലങ്കാനയിൽ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് കണ്ടിട്ടും നിർത്താതെ അമിത വേ​ഗത്തിൽ ബൈക്ക് ഓടിച്ച യാത്രികരിൽ ഒരാൾ ക്രോസ്ബാറിൽ തലയിടിച്ച് വീണ് മരിച്ചു. തെലങ്കാനയിലെ ജന്നാരം മണ്ഡൽ ജില്ലയിലെ തലപൂരിലാണ് സംഭവം.

അമിതവേ​ഗതയിൽ വരുന്ന ബൈക്ക് കണ്ട് പൊലീസ് ഓഫീസർ കൈവീശി മുന്നറിയിപ്പ് നൽകിയെങ്കിലും യുവാക്കൾ ചെവികൊണ്ടില്ല. പോസ്റ്റിനടുത്ത് എത്തിയപ്പോൾ ബൈക്ക് ഓടിച്ചയാൾ പെട്ടെന്ന് തലകുനിച്ചെങ്കിലും പുറകിലിരിക്കുന്നയാൾക്ക് അതിന് കഴിഞ്ഞില്ല.

പോസ്റ്റിലിടിച്ച് വീണ ഇയാൾ തൽക്ഷണം മരിച്ചു. ബൈക്ക് ഓടിച്ചയാൾ വാഹനം നിർത്താതെ പോകുകയും ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

Tags:    
News Summary - Accident, Telangana, CCTV Visuals,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.