ഗുജറാത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പിതാവിനും മകൾക്കും ദാരുണാന്ത്യം

ഗാന്ധിനഗർ: ഗുജറാത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പിതാവും മകളും മരിച്ചു. ഗുജറാത്തിലെ ദ്വാരക-ലിംബ്ഡി റോഡിലാണ് സംഭവം.

കുടുംബം സ്വദേശമായ രഞ്ജിത്പാറിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനത്തിന്റെ സെൻട്രൽ ലോക്കിങ് സിസ്റ്റം ജാം ആയതിനെ തുടർന്ന് വാതിലുകൾ തുറക്കാൻ കഴിയാതെ വന്നതോടെ വല്ലഭായ് സുവയും മകൾ ഹീരാൾബെൻ സുവയും അകത്ത് കുടുങ്ങുകയായിരുന്നു. വാഹനത്തിനുള്ളിൽ തീ അതിവേഗം പടർന്നതോടെ ലോക്കിങ് സംവിധാനം തകരാറിലാകുകയും ഡോറുകൾ അടയുകയും ചെയ്തു. തുടർന്ന് അച്ഛനും മകളും കാറിനകത്ത് കുടുങ്ങുകയായിരുന്നു. കാറിലുണ്ടായിരുന്ന വല്ലഭായിയുടെ ഭാര്യ സതിബെൻ സുവ പരി​ക്കുകളോടെ രക്ഷപ്പെട്ടു.

വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തി. സതിബെൻ സുവയെ ചികിത്സക്കായി ഖംഭാലിയ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോർട്ട് സർക്കീട്ട് മൂലം കാറിന് തീപിടിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ ​പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Tags:    
News Summary - Man Daughter Die After Getting Locked In Burning Car In Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.