കുഞ്ഞുമായി നിൽക്കുന്ന യുവതിയെ ഓടിച്ചിട്ട്​ കോടാലി കൊണ്ട് വെട്ടി യുവാവ്- സിസിടിവി ദൃശ്യം പുറത്ത്​

ഹൈദരാബാദ്: കുഞ്ഞുമായി നിൽക്കുന്ന യുവതിയെ ഓടിച്ചിട്ട് യുവാവ്​ കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്​. ഹൈദരാബാദ്​ മീർപേട്ട്​ ഹസ്തിനപുരത്തെ ടീച്ചേഴ്​സ്​ കോളനിയിലാണ്​ സംഭവം. യുവതിയെ ക്രൂരമായി ആക്രമിച്ച രാഹുല്‍ ഗൗഡയെ പിന്നീട്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. ഗുരുതരമായി പരിക്കേറ്റ വിമല എന്ന യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. വീടിന് മുന്നില്‍ കുഞ്ഞിനെയും എടുത്ത് അയൽവാസിയുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന വിമലയെ സ്‌കൂട്ടറിലെത്തിയ രാഹുല്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. കോടാലിയുമായി രാഹുൽ ഓടിവരുന്നത് കണ്ട യുവതി കുഞ്ഞുമായി വീടിനകത്തേക്ക് ഓടിയെങ്കിലും പിന്തുടര്‍ന്ന് വെട്ടുന്നത്​ വിഡിയോയിൽ കാണാം. വീടിനുള്ളിൽ നിന്ന്​ ആളുകൾ വരുന്നത്​ കണ്ട്​ പിന്തിരിഞ്ഞ്​ പുറത്തെത്തി രാഹുൽ സ്‌കൂട്ടറില്‍ കടന്നുകളഞ്ഞു.

സ്​കൂട്ടറിൽ കയറുന്നതിന്​ മുമ്പ്​ സംഭവസ്​ഥലത്തേക്ക്​ എത്തുന്ന സ്​ത്രീയെ വെട്ടാൻ ഓങ്ങുന്നതും വിഡിയോയിലുണ്ട്​. രാഹുൽ നിരന്തരം ശല്യപ്പെടുത്തുന്നതായി വിമല നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ അറസ്റ്റിലായ രാഹുൽ ജാമ്യത്തിലിറങ്ങിയ ശേഷം വിമലയെ ആക്രമിക്കുകയായിരുന്നെന്ന്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രാഹുലിന്‍റെ രണ്ട്​ സഹായികളെയും പൊലീസിന്‍റെ പ്രത്യേക അന്വേഷണസംഘം പിടികൂടി. പ്രതികളെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. 


Tags:    
News Summary - Man brutally attacks married woman with axe for complaining about him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.