ഔറംഗ​സേബിന്റെ ചിത്രം വാട്സാപ്പ് ​പ്രൊഫൈൽ ഫോട്ടോയാക്കിയ ആൾക്കെതിരെ കേസ്

മുംബൈ: മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ ചിത്രം വാട്സാപ്പ് പ്രൊഫൈൽ ഫോട്ടോയാക്കിയ ആൾക്കെതിരെ കേസ്. മുംബൈ പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. മൊബൈൽ കമ്പനിയിൽ ജോലി ചെയ്യുന്നയാൾക്കെതിരെയാണ് കേസ്.

അമർജിത് സുർവെയെന്നയാളാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. ഇയാൾക്ക് ലഭിച്ച വാട്സാപ്പ് സ്ക്രീൻഷോട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരാതി. ഇയാൾ ഹിന്ദുസംഘടനയുടെ ഭാരവാഹിയാണ്. വാട്സാപ്പ് ​പ്രൊഫൈൽ ഫോട്ടോയായി ഔറംഗ​സേബിന്റെ ചിത്രംവെച്ചയാളോട് അത് മാറ്റാൻ അമർജിത് ആവശ്യപ്പെട്ടിരുന്നു. ഫോട്ടോ മാറ്റാമെന്ന് അറിയിച്ചുവെങ്കിലും കുറേ സമയം കഴിഞ്ഞിട്ടും ഇതിന് തയാറാകാതിരുന്നതോടെ അമർജിത് പരാതി നൽകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

മനപൂർവം മതവികാരം വ്രണപ്പെടുത്തി, രണ്ട് വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകളെല്ലാം ചേർത്താണ് പൊലീസ് ​കേസെടുത്തിരിക്കുന്നത്. എന്നാൽ, ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നേരത്തെ ഔറംഗസേബിനെയും ടിപ്പു സുൽത്താനേയും മഹത്വവൽക്കരിക്കുന്നത് അനുവദിക്കാനാവില്ലെന്ന് അറിയിച്ച് ഹിന്ദുത്വസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഔറംഗസേബിനെ പ്രകീർത്തിക്കുന്ന പോസ്റ്റ് ഫേസ്ബുക്കിൽ വന്നുവെന്ന് ആരോപിച്ച് കോലാപ്പൂരിൽ സംഘർഷമുണ്ടാവുകയും ഹിന്ദുത്വ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

Tags:    
News Summary - Man booked for using Aurangzeb's image as WhatsApp profile picture in Navi Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.