Posted On
date_range Updated On
date_range 11കാരിയെ ബലാൽസംഗം ചെയ്ത് അശ്ലീല ചിത്രമെടുത്തയാളെ ജനക്കൂട്ടം അടിച്ചുകൊന്നു
ഷില്ലോങ്: 11കാരിയെ ബലാൽസംഗം ചെയ്ത് അശ്ലീല ഫോട്ടോകൾ എടുത്തയാളെ ജനക്കൂട്ടം അടിച്ചുകൊന്നു. സംഭവമറിഞ്ഞയുടൻ പെൺകുട്ടിയുടെ സഹോദരൻ ഇയാളെ വാടകക്ക് താമസിച്ച വീട്ടിലെ മുറിയിൽ തന്നെ പൂട്ടിയിടുകയായിരുന്നു. പിന്നീടാണ് ജനക്കൂട്ടം ഇയാളെ ആക്രമിച്ചത്. ആക്രമണത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാൾ പിറ്റേന്നാണ് മരിച്ചത്.
സംഭവത്തിൽ വീട്ടുടമസ്ഥനേയും പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ സഹോദരൻ ഇയാളുടെ മൊബൈൽ ഫോണിൽ ഫോട്ടോ കാണുകയും പിന്നീട് ബന്ധുക്കളെ വിവരമറിയിക്കുകയുമായിരുന്നു. ജനക്കൂട്ടത്തിൽ ഇയാളെ രക്ഷിക്കാൻ ശ്രമിച്ച പൊലീസ് സൂപ്രണ്ടിനും രണ്ട് കോൺസ്റ്റബിൾമാർക്കും പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.