പാക് പതാക ഉയർത്തി; യുവാവ് അറസ്റ്റിൽ

ലഖ്നോ: ഉത്തർപ്രദേശിലെ കുശിനഗറിൽ വീട്ടുമുറ്റത്ത് പാക് പതാക ഉയർത്തിയ യുവാവ് അറസ്റ്റിൽ. സംഭവത്തിൽ സൽമാൻ (21) ആണ് അറസ്റ്റിലായത്.

വെദുപാർ മുസ്തഖിൽ ഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് പാക് പതാക ഉയർത്തിയതെന്ന് അഡീഷനൽ പൊലീസ് സൂപ്രണ്ട് റിതേഷ് കുമാർ സിങ് പറഞ്ഞു.

വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ പൊലീസ് പതാക അഴിച്ചുമാറ്റി. പതാക നിർമിച്ചതിന് സൽമാനും അമ്മാവൻ ഷഹ്നാസിനുമെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പതാക ഉയർത്താൻ സഹായിച്ച പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ബാലാവകാശ നിയമ പ്രകാരവും കേസെടുത്തു.

Tags:    
News Summary - Man Arrested For Raising Pakistan Flag In Uttar Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.