യുവാവിന്‍റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ചിത്രം, പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടിൽനിന്ന്

ഫലസ്തീനെ പിന്തുണച്ച് വാട്സ്ആപ് സ്റ്റാറ്റസ്; 20കാരൻ കസ്റ്റഡിയിൽ

ബംഗളൂരു: ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വാട്സ്ആപ് സ്റ്റാറ്റസിട്ടതിന് 20കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടകയിലെ ഹോസ്പേട്ട് ജില്ലയിൽ ഇന്നലെ രാത്രിയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

പ്രോകോപനപരമായ മുദ്രാവാക്യങ്ങളെഴുതി ഫലസ്തീനെ പിന്തുണച്ചു എന്ന കാരണത്താൽ ആലം ബാഷ എന്ന യുവാവാണ് കസ്റ്റഡിയിലായതെന്നാണ് റിപ്പോർട്ട്. കേസെടുത്തതിനെക്കുറിച്ചുള്ള പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി യുവാവിന്‍റെ ചിത്രം സഹിതം പലരും എക്സിൽ (ട്വിറ്റർ) കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

യുവാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.

ഗസ്സയിൽ ആരോഗ്യ സംവിധാനങ്ങൾ ഗുരുതര പ്രതിസന്ധി നേരിടുന്നു -ലോകാരോഗ്യ സംഘടന

ഗസ്സ സിറ്റി: ഇസ്രായേലിന്‍റെ സമ്പൂർണ ഉപരോധത്തിൽ വലയുന്ന ഗസ്സയിൽ ആരോഗ്യ സംവിധാനങ്ങൾ ഗുരുതര പ്രതിസന്ധി നേരിടുകയാണെന്ന് ലോകാരോഗ്യ സംഘടന. ഗസ്സ മാനുഷിക മഹാദുരന്തത്തിന്‍റെ വക്കിലാണെന്നും ഇത് തടയാൻ കുറഞ്ഞ സമയം മാത്രമാണ് അവശേഷിക്കുന്നതെന്നും സംഘടന മുന്നറിയിപ്പ് നൽകി. ഗസ്സയിലേക്ക് ഉടൻ മാനുഷിക സഹായം എത്തിയില്ലെങ്കിൽ, പ്രത്യേകിച്ച് ആരോഗ്യ സേവനങ്ങൾ, മരുന്ന്, ഭക്ഷണം, ശുദ്ധജലം, ഇന്ധനം, ഭക്ഷ്യേതര വസ്തുക്കൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ ബന്ധപ്പെട്ടവർക്ക് കഴിയില്ലെന്നും നഷ്ടപ്പെടുന്ന ഓരോ മണിക്കൂറും കൂടുതൽ ജീവൻ അപകടത്തിലാക്കുമെന്നും ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ പറഞ്ഞു. 

Tags:    
News Summary - Man Arrested For Uploading Pro-Palestine WhatsApp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.