പ്രതീകാത്മക ചിത്രം

അ‍ഞ്ചും ഒന്നും വയസുള്ള പെൺകുട്ടികളെയും ഭാര്യയെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

റാഞ്ചി: ഭാര്യയേയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. ലുദ്രബാസ ഗ്രാമത്തിലെ നിവാസിയായ ജാനോയും അഞ്ചും ഒന്നും വയസുള്ള രണ്ട് പെൺകുട്ടികളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ​ഗുരുചരൺ പാഡിയയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യലഹരിയിലായിരുന്നു സംഭവമെന്നാണ് പൊലീസിൻെ പ്രാഥമിക നി​ഗമനം. 


മദ്യപാനത്തിൻ്റെ പേരിൽ ഗുരുചരൺ പാഡിയയും ഭാര്യ ജനോയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ച പുലർച്ചെ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ പ്രതി കോടാലി ഉപയോ​ഗിച്ച് മൂവരെയുമ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 


സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. 


Tags:    
News Summary - Man arrested for killing minor daughters and wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.