മറ്റൊരു ബന്ധമുണ്ടെന്ന് സംശയം; 29കാരിയെ കഴുത്തറുത്ത് കൊന്ന് പങ്കാളിയെ നാട്ടുകാർ പിടികൂടി

മുംബൈ: പടിഞ്ഞാറൻ മുംബൈയിലെ സകിനാകയിൽ കൂടെ ജീവിക്കുന്ന 29 കാരിയെ കൊലപ്പെടുത്തിയ കേസിൽ 42കാരനെ അറസ്റ്റ് ചെയ്തു. പ്രതിയായ രാജു നീലെയെ പ്രദേശവാസികൾ പിടികൂടി പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് ഇയാളെ പിടികൂടിയത്.

29കാരിയായ മനീഷ ജാദവിന് മറ്റൊരാളുമായി ബന്ധമുണ്ടന്ന നീലെയുടെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലിസിന്‍റെ പ്രാഥമിക നിഗമനം. നാളുകളായി മനീഷ ജാദവും രാജു നീലെയും ഒരുമിച്ചാണ് താമസം.

ഐ.പി.സി സെക്ഷൻ 302 പ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - Man Arrested For Killing Live-in Partner In Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.