ലോക്ക്ഡൗണിൽ വീട്ടിലെത്താൻ ‘മൃതദേഹ’മായി; ‘ജീവനോടെ’ പിടികൂടി പൊലീസ്

ശ്രീനഗർ: ലോക്ക്ഡൗൺ കാലത്ത് ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിപ്പെടാൻ 'മൃതദേഹ'മായി അഭിനയിച്ച ആളെ പൊലീസ് കയ്യോടെ പിടികൂടി. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള ഹക്കിം ദീൻ എന്നയാളാണ് അറസ്റ്റിലായത്.

പരിക്കുകളെ തുടർന്ന് സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഹക്കിം. പരിക്ക് ഭേദമായി ഡിസ്ചാർജ് ആയ സമയത്താണ് രാജ്യവ്യാപക ലോക്ക്ഡൗൺ വരുന്നത്. ഇതോടെ വീട്ടിലെത്താനാകാതെ ഇയാൾ കുടുങ്ങി.

പിന്നാലെ മൂന്നു പേരുടെ സഹായത്തോടെ താൻ മരിച്ചതായി ഹക്കിം വ്യാജ മരണ സർട്ടിഫിക്കറ്റ് തയാറാക്കുകയും ആംബുലൻസ് ഏർപ്പാടാക്കി വീട്ടിലേക്ക് പുറപ്പെടുകയും ചെയ്തു.
എന്നാൽ, വഴിമധ്യേ പൊലീസ് ആംബുലൻസ് തടഞ്ഞ് പരിശോധിച്ചു. മരിച്ചുവെന്ന് സർട്ടിഫിക്കറ്റിലുള്ളയാൾ ജീവനോടെ ഇരിക്കുന്നതാണ് പൊലീസ് കണ്ടെത്തിയത്.

ഹക്കിമിനെയും മരണ സർട്ടിഫിക്കറ്റ് തയാറാക്കാനും മറ്റും സഹായിച്ച മൂന്ന് കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ക്വാറൻറീനിലാക്കി.

Tags:    
News Summary - Man act with deadbody for reach home in Lokdown Period -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.