പൂണെ: ബസിനുള്ളിൽ 26കാരിയെ ബലാത്സംഗത്തിനിരയാക്കിയയാൾ അറസ്റ്റിൽ. സ്വർഗേറ്റ് ഡിപ്പോയിലാണ് സംഭവമുണ്ടായത്. മഹാരാഷ്ട്രയിലെ ഷിരൂരിൽ നിന്ന് വ്യാഴാഴ്ച അർധരാത്രിയോടെയാണ് ഇയാൾ പിടിയിലായത്.
കേസിലെ പ്രതിയായ ദത്താത്രേ രാമദാസ് ഗാഡെ ഷിരൂരിലെ കൃഷിയിടത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ഗാഡെയെ കണ്ടെത്തുന്നതിനായി 13 ടീമുകളെ പൂണെ പൊലീസ് നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിക്കാനായി ഒരാളുടെ വീട്ടിലെത്തിയിരുന്നു. ഇയാൾ വിവരം ഉടൻ തന്നെ പൊലീസിനെ അറിയിച്ചത് കേസിൽ നിർണായകമായി.
നാട്ടിലേക്ക് പോകാനുള്ള ബസാണെന്ന് തെറ്റിധരിപ്പിച്ചാണ് യുവതിയെ ബസിലേക്ക് കൂട്ടികൊണ്ടുപോയി ഗഡെ ബലാത്സംഗത്തിനിരയാക്കിയത്. പൂണെയിലെ സ്വർഗേറ്റ് ഡിപ്പോയിൽ ചൊവാഴ്ച പുലർച്ചയാണ് സംഭവം.ബസ് കാത്തിരുന്ന യുവതിയോട് എങ്ങോട്ടാണെന്ന് തിരക്കിയ യുവാവ് നിർത്തിയിട്ട ബസ് അങ്ങോട്ടാണെന്ന് പറഞ്ഞു.
എന്നാൽ വെളിച്ചമില്ലാത്ത ബസിൽ കയറാൻ പേടിച്ച യുവതിയോട് യാത്രക്കാർ ഉറങ്ങുന്നതിനാൽ ലൈറ്റുകൾ ഓഫ് ചെയ്തിരിക്കുകയാണെന്ന് യുവാവ് വിശ്വസിപ്പിച്ചു. തുടർന്ന് ബസ്സിനുള്ളിൽ കയറിയ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
നാട്ടിലേക്ക് പോകാനുള്ള അടുത്ത ബസ്സിൽ കയറിയപ്പോൾ സുഹൃത്തിനെ കാണുകയും പീഡനവിവരം വെളിപ്പെടുത്തുകയും ചെയ്തു. തുടർന്ന്, സുഹൃത്തിന്റെ നിർദേശമനുസരിച്ചാണ് പൊലീസിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.