ഭോപാൽ: പശുവിെൻറ പേരിൽ കൊലപാതകങ്ങൾ തുടർക്കഥയാകുന്നതിനിടെ പശുവിനെ കൊന്നുവെന്ന പേരിൽ അത്യപൂർവ ശിക്ഷയുമായി മധ്യപ്രദേശിലെ ഒരു ഗ്രാമം. പിതാവ് പശുക്കുട്ടിയെ കൊന്നതിന് ശിക്ഷയായി അഞ്ചു വയസ്സുള്ള മകളെ എട്ടു വയസ്സുകാരനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനാണ് പഞ്ചായത്ത് കൂട്ടം ഉത്തവിട്ടത്.
ആരോൺ മേഖലയിലെ താരാപുരിൽ നാലുമാസം മുമ്പാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മാതാവ് ജില്ല ഭരണകൂടത്തെ സമീപിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. കൃഷിസ്ഥലത്തെത്തിയ പശുക്കുട്ടിയെ കല്ലുകൊണ്ട് അടിച്ചുകൊന്നുവെന്നാണ് പഞ്ചായത്ത് കൂട്ടത്തിെൻറ ആരോപണം. ഇതേതുടർന്ന് ഇവരുടെ കുടുംബത്തിന് ബഹിഷ്കരണം ഏർപ്പെടുത്തിയിരുന്നു.
എന്നാൽ, പശുവിനെ കൊന്നതിനാൽ ഗ്രാമത്തിൽ വിവാഹം ഉൾപ്പെടെയുള്ള ശുഭകാര്യങ്ങൾ നടക്കുന്നില്ലെന്നും ഇതിന് പരിഹാരമായി ശൈശവ വിവാഹം നടത്തണമെന്നും നിർദേശിക്കുകയായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് പശുവിനെ കൊന്നയാളുടെ മകളും വിദിഷ ജില്ലയിലെ എട്ടുവയസ്സുകാരനുമായുള്ള വിവാഹം പഞ്ചായത്ത് കൂട്ടം തീരുമാനിച്ചത്. മാതാവിെൻറ പരാതിയെ തുടർന്ന് ജില്ല ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.